മലപ്പുറത്ത് അധ്യാപകരുടെ മതം തിരഞ്ഞ് കണക്കെടുപ്പെന്ന് ആരോപണം. ഉത്തരവ് ഉള്ളതോ വ്യാജമോ എന്ന് തിരഞ്ഞ് ജനം

മലപ്പുറത്ത് അധ്യാപകരുടെ മതം തിരഞ്ഞ് കണക്കെടുപ്പെന്ന് ആരോപണം. ഉത്തരവ് ഉള്ളതോ വ്യാജമോ എന്ന് തിരഞ്ഞ് ജനം
Apr 24, 2025 02:58 PM | By PointViews Editr

പിണറായി ഭരണത്തിൽ സർക്കാർ സംവിധാനത്തിൽ പോലും വർഗീയ വാദികൾ അഴിഞ്ഞാടുന്നു എന്ന ആരോപണവുമായി കാസ.ക്രൈസ്‌തവ വിശ്വാസികളായ ജീവനക്കാർ വരുമാന നികുതി അടയ്ക്കാതെ നിയമലംഘനം നടത്തുന്നുവെന്നു കാണിച്ച് ഇസ്ലാം മതസ്ഥനായ ഒരു വ്യക്തി പരാതി നൽകിയെന്നും ഈ അടിസ്ഥാനമില്ലാത്ത പരാതിയിൽ അന്വേഷണം നടത്തണമെന്ന് വിഡ്ഢിത്തരമായ ഒരു സർക്കുലർ ഇറക്കിയെന്നുമാണ് ആരോപണം. ഇത് വീണ്ടും വിവാദമായി.


കാസ പറയുന്നത് ചുവടെ: ഒരു കഴമ്പുമില്ലാത്ത പരാതിയിൽ സംസ്ഥാന സർക്കാരിന് യാതൊരുവിധ ബന്ധവുമില്ലാത്ത ആദായ നികുതി വിഷയത്തിൽ എടുത്ത തീരുമാനം സംസ്ഥാന സർക്കാരിന് നാണംകെട്ട് പിൻവലിക്കേണ്ടി വന്നിരുന്നു.ഇത് സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 21 ന് ഇറക്കിയ സർക്കുലർ മരവിപ്പിച്ച് സർക്കാർ പുതിയ സർക്കുലർ അന്ന് ഇറക്കിയിരുന്നു.വീണ്ടുമിതാ രണ്ടു മാസത്തിനു ശേഷം മലപ്പുറം അരീ ക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരിൽ പുതിയ സർക്കുലർ ഇറങ്ങിയി രിക്കയാണ് !


സ്കൂളുകളിൽ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ, ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് എന്നു നിർദ്ദേശിച്ചു കൊണ്ടാണ് സർക്കാർ, എയ്ഡഡ്, അൺ എയ്‌ഡഡ് സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് സർക്കുലർ അയച്ചിരിക്കുന്നത്.

ആദായ അടക്കാത്ത അധ്യാപകരെ കണ്ടെത്തുകയാണ് ഉദ്ദേശമെങ്കിൽ സർക്കാർ എയ്ഡഡ് അൺഎയ്ഡഡ് സ്കൂളുകളിലെ ആദായ നികുതി അടക്കാത്ത അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കി തരാൻ ആവശ്യപ്പെടാം. പക്ഷേ അതിനു പകരം ഒരു മതത്തിലെ അധ്യാപകരുടെ മാത്രം കണക്കുകൾ തിരയുന്നത് എന്തിനാണ് എന്നാണ് മനസ്സിലാവാത്തത് !

വിഡ്ഢിത്തരങ്ങൾ നിറഞ്ഞ വിവാദമായ ഉത്തരവ് പിൻവലിച്ചിട്ടും പിന്നീടും അത് മറുവഴിയിൽ കൂടി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ക്രിസ്ത്യൻ അധ്യാപകരെ മാനസികമായി തകർക്കുവാനും കേസുകളിൽ അകപ്പെടുത്തി അവരുടെ സർവീസിന് തടസ്സങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന ഭരണകൂടം ഒരു തീരുമാനം എടുത്തിട്ടും അവരുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് മതം തിരിച്ചുള്ള കണക്കെടുപ്പുമായി താഴെത്തട്ടിൽ ചിലർ ഇറങ്ങിയിരിക്കുന്നതിന്റെ പിന്നിൽ ആരുടെ നിർദ്ദേശമാണ് എന്നാണ് അറിയേണ്ടത് എന്നും കാസ പറയുന്നു.എന്നാൽ ഈ സർക്കുലർ എന്താണ് എന്ന് സംബന്ധിച്ച് മൗനത്തിലാണ് വിജയനും കൂട്ടരും. സർക്കുലർ ഒറിജിനലെങ്കിൽ ഈ ഉത്തരവ് ഇറക്കിയവർക്ക് എതിരെ നടപടി ഉണ്ടാകണം. വ്യാജമെങ്കിൽ അത് സൃഷ്ടിച്ചവർക്കെതിരെ കർശനമായ നിയമ നടപടിയും ശിക്ഷയും ഉറപ്പാക്കണം.

Allegations of census based on religion of teachers in Malappuram. People are searching to see if the order is genuine or fake

Related Stories
വകതിരിവില്ലാത്ത ആ 5 പന്നകൾക്ക് എതിരെ സർക്കാർ നടപടി തുടങ്ങി.

Apr 25, 2025 06:06 AM

വകതിരിവില്ലാത്ത ആ 5 പന്നകൾക്ക് എതിരെ സർക്കാർ നടപടി തുടങ്ങി.

വകതിരിവില്ലാത്ത ആ 5 പന്നകൾക്ക് എതിരെ സർക്കാർ നടപടി...

Read More >>
ആ ചലഞ്ചിനായി അവർ ഈ ചലഞ്ച് നടത്തി

Apr 24, 2025 09:50 PM

ആ ചലഞ്ചിനായി അവർ ഈ ചലഞ്ച് നടത്തി

ആ ചലഞ്ചിനായി അവർ ഈ ചലഞ്ച്...

Read More >>
കോളയാട് പഞ്ചായത്ത് ഭരണക്കാർക്ക് ശ്മശാനത്തിലും മത്സ്യ മാലിന്യം തള്ളാമോ?

Apr 24, 2025 05:23 PM

കോളയാട് പഞ്ചായത്ത് ഭരണക്കാർക്ക് ശ്മശാനത്തിലും മത്സ്യ മാലിന്യം തള്ളാമോ?

കോളയാട് പഞ്ചായത്ത് ഭരണക്കാർക്ക് ശ്മശാനത്തിലും മത്സ്യ മാലിന്യം...

Read More >>
എന്തുകൊണ്ട് ചേറ്റൂരിനെ കോൺഗ്രസ് കാര്യമായി അനുസ്മരിക്കുന്നില്ല? ചേറ്റൂർ അനുസ്മരണ വേദിയിൽ വിശദീകരിച്ച് കെ.മുരളീധരൻ

Apr 24, 2025 05:03 PM

എന്തുകൊണ്ട് ചേറ്റൂരിനെ കോൺഗ്രസ് കാര്യമായി അനുസ്മരിക്കുന്നില്ല? ചേറ്റൂർ അനുസ്മരണ വേദിയിൽ വിശദീകരിച്ച് കെ.മുരളീധരൻ

എന്തുകൊണ്ട് ചേറ്റൂരിനെ കോൺഗ്രസ് കാര്യമായി അനുസ്മരിക്കുന്നില്ല? ചേറ്റൂർ അനുസ്മരണ വേദിയിൽ വിശദീകരിച്ച്...

Read More >>
ബിജെപി അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ചേറ്റൂരിനെ അനുസ്മരിച്ച് കെ.സുധാകരൻ. അനുസ്മരണ ചടങ്ങ് നടത്തി കോൺഗ്രസ്

Apr 24, 2025 04:11 PM

ബിജെപി അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ചേറ്റൂരിനെ അനുസ്മരിച്ച് കെ.സുധാകരൻ. അനുസ്മരണ ചടങ്ങ് നടത്തി കോൺഗ്രസ്

ബിജെപി അടിച്ചു മാറ്റാൻ ശ്രമിക്കുന്ന ചേറ്റൂരിനെ അനുസ്മരിച്ച് കെ.സുധാകരൻ. അനുസ്മരണ ചടങ്ങ് നടത്തി...

Read More >>
വയനാട്ടിൽ ഡൊമസ്റ്റിക് വിമാനത്താവളം വരുന്നു? അല്ലെങ്കിൽ എയർ സ്ട്രിപ്പ് ?

Apr 24, 2025 12:31 PM

വയനാട്ടിൽ ഡൊമസ്റ്റിക് വിമാനത്താവളം വരുന്നു? അല്ലെങ്കിൽ എയർ സ്ട്രിപ്പ് ?

വയനാട്ടിൽ ഡൊമസ്റ്റിക് വിമാനത്താവളം വരുന്നു? അല്ലെങ്കിൽ എയർ സ്ട്രിപ്പ്...

Read More >>
Top Stories